Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Control

Palakkad

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ പ​രി​പാ​ടി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

കു​ഴ​ൽ​മ​ന്ദം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ ദേ​ശീ​യ​പാ​ത ച​ന്ദ്ര​ന​ഗ​ർ​വ​ഴി സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ണ്ണ​ന്നൂ​ർ തി​രു​നെ​ല്ലാ​യ് ത​ങ്കം ജം​ഗ്ഷ​നി​ലൂ​ടെ യാ​ക്ക​ര​യെ​ത്തി സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം.

ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ൾ മേ​പ്പ​റ​ന്പ് പേ​ഴും​ക​ര വ​ഴി ചു​ണ്ണാ​ന്പു​ത്ത​റ താ​രേ​ക്കാ​ട് വ​ഴി സ്റ്റാ​ൻ​ഡു​ക​ളി​ലെ​ത്ത​ണം.

ഒ​ല​വ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ ബൈ​പാ​സ് ക​ൽ​മ​ണ്ഡ​പം വ​ഴി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ യാ​ക്ക​ര​യെ​ത്തി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം. പ്രൈ​വ​റ്റ് ബ​സു​ക​ൾ വി​ക്ടോ​റി​യ കോ​ള​ജ്- താ​രേ​ക്കാ​ട് വ​ഴി മു​നി​സി​പ്പ​ൽ- സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡു​ക​ളി​ലെ​ത്ത​ണം.

Latest News

Corehub Up